Sunday, June 4, 2023
spot_img
HomeNewsKeralaബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്തുണ; ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 7.98 കോടി

ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്തുണ; ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 7.98 കോടി

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രാധാന്യം നൽകി സംസ്ഥാന ബജറ്റ്. എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 7.98 കോടി രൂപ ബജറ്റിൽ വകയിരുത്തി. 

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ഇലക്ട്രിക് വെഹിക്കിൾ കൺസോർഷ്യം ആരംഭിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൺസോർഷ്യം പദ്ധതിക്കായി 25 കോടി രൂപ കൂടി ബജറ്റിൽ വകയിരുത്തി. 

ടിടിപിഎൽ, വി.എസ്.എസ്.സി, സി-ഡാക് എന്നിവ ഉൾപ്പെടുന്ന കണ്‍സോർഷ്യമാണ് രൂപീകരിച്ചത്.  ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണങ്ങൾ നടത്താൻ സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിൾ ഡ്രൈവ് ട്രെയിൻ ടെസ്റ്റിംഗ് ലാമ്പിന്‍റെ പ്രവർത്തനങ്ങൾ ജൂലൈയിൽ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കിഫ്ബിയുമായി സഹകരിച്ച് ഇലക്ട്രിക് വെഹിക്കിൾ ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിക്കാനും ആലോചനയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments