സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു

ലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു.

സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു. അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതിയാണ് 5 ദിവസത്തേക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഉത്തര്‍ പ്രദേശ് പൊലീസിന്റെ അകമ്പടിയോടെയാകും കാപ്പന്‍ കേരളത്തില്‍ എത്തുക. കേരളാ പൊലീസും സുരക്ഷ ഒരുക്കണം. 

സമൂഹ മാധ്യമമടക്കം ഒരു മാധ്യമവുമായും സംസാരിക്കാനോ പ്രതികരിക്കാനോ പാടില്ല. പൊതുജനങ്ങളെ കാണരുത്. ബന്ധുവല്ലാത്ത ഡോക്ടറെ കാണാം അമ്മയെ കാണുക മാത്രമായിരിക്കണം കേരളത്തിലേക്ക് പോകുന്നതിന്റെ ഉദ്ദേശമെന്ന് കോടതി നിര്‍ദ്ദേശിച്ചു.