Friday, April 19, 2024
HomeNews'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ…' സുരേന്ദ്രൻ്റെ പദയാത്ര ഗാനത്തിന്...

‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ…’ സുരേന്ദ്രൻ്റെ പദയാത്ര ഗാനത്തിന് ട്രോൾ മഴ

കൊച്ചി: കേന്ദ്രത്തിലെ മോദി  ഭരണം അഴിമതി നിറഞ്ഞതാണെന്നും അത് തച്ചുടക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വരെ സമ്മതിച്ചു. അതുകൊണ്ടാണല്ലോ സുരേന്ദ്രൻ  നയിക്കുന്ന കേരള പദയാത്രയുടെ ഔ​ദ്യോ​ഗിക ​ഗാനത്തിലും ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ…’ എന്ന് മുഴങ്ങിക്കേൾക്കുന്നത്.അതോ കേന്ദ്രത്തിൽ ബിജെപിയാണെന്ന് ഭരിക്കുന്നതെന്ന്  സുരേന്ദ്രൻ മറന്നുപോയതാകുമോ.

ഏതായാലും ഈ വരികളാണ് ഇന്ന് സോഷ്യൽ മീഡയയിൽ  വൈറലായത്. ‘ആദ്യമായിട്ടാണ് സംഘികൾ ഒരു സത്യം വിളിച്ചു പറയുന്നത് കേൾക്കുന്നത്’- എന്നതടക്കം നിരവധി കമ്മന്റുകളാണ് ‘പദയാത്രാഗാനം’ വാരികൂട്ടുന്നത്.

ഗാനം കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/watch/?v=775280533975559

കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ പോസ്റ്ററിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു. ഉച്ചഭക്ഷണം ‘‘എസ്‌സി–എസ്‌ടി നേതാക്കളും ഒന്നിച്ച്’’ എന്ന ജാതി അധിക്ഷേപ പോസ്റ്ററിനെതിരെയാണ് വിമർശനം ഉയർന്നത്. 

ബിജെപിയിൽനിന്ന്‌ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ നടക്കുന്നവരുടെ ജാതിവെറിയാണ് പുറത്തുവരുന്നതെന്നും വിമർശനമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments