ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരെ സ്വപ്നയുടെ മൊഴി 

ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരെ സ്വപ്നയുടെ മൊഴി.

ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരെ സ്വപ്നയുടെ മൊഴി 

കൊച്ചി: ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരെ സ്വപ്നയുടെ മൊഴി. തടഞ്ഞുവെച്ച നയതന്ത്ര കാര്‍ഗോ വിട്ടുകിട്ടാന്‍ മൂന്ന് തവണ എം ശിവശങ്കര്‍ ഇടപെട്ടെന്ന് സ്വപ്നയുടെ മൊഴി. താന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരിക്കെയാണ് ശിവശങ്കര്‍ ഔദ്യോഗിക പദവി ഉപയോഗിച്ച് ഇടപെട്ടതെന്നാണ് സ്വപ്ന പറഞ്ഞിരിക്കുന്നത്. ജൂലൈ അഞ്ചിന് തടഞ്ഞുവെച്ച നയതന്ത്ര കാര്‍ഗോയില്‍ സ്വര്‍ണമുളള കാര്യവും ശിവശങ്കറിന്  അറിയാമായിരുന്നു. 

താന്‍ കള്ളക്കടത്ത് റാക്കറ്റിന്റെ ഭാഗമാണ് കാര്യം ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ലോക്കറിലെ പണം തന്റേതെന്ന് ആദ്യം പറഞ്ഞതെന്നും മൊഴിയില്‍ പറയുന്നു. പരിശോധനയില്ലാതെ  കൊച്ചിയിലെ നയതന്ത്ര കാര്‍ഗോ വിട്ടയച്ച നടപടി കസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമെന്ന് മൊഴിയും ഇഡി കുറ്റപത്രത്തിലുണ്ട്. വെല്ലിംഗ്ടണ്‍ ഐലന്റിലെ കമ്മീഷണര്‍ ഓഫീസിനെതിരെ കസ്റ്റംസ് ഹൗസ് ഏജന്റാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരിക്കുന്നത്.