സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് എൻജോയ് എഞ്ചാമി; കാഴ്ചക്കാരുടെ എണ്ണം 5 കോടി കടന്നു

തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവം  പകരുന്നതിനൊപ്പം വ്യക്തമായ രാഷ്ട്രീയ ചിന്തയും പ്രതിഫലിപ്പിക്കുന്നതാണ്.

സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് എൻജോയ് എഞ്ചാമി; കാഴ്ചക്കാരുടെ എണ്ണം 5 കോടി കടന്നു

കഴിഞ്ഞ ഒരാഴ്ചക്കാലമായി നമ്മുടെ  സോഷ്യൽ മീഡിയ ലോകത്തെ  അടക്കി വാഴുകയാണ് തമിഴ് റാപ്പ് സോംങ് എൻജോയ് എഞ്ചാമി.സന്തോഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ഈ റാപ്പ് സോങ് തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവം  പകരുന്നതിനൊപ്പം വ്യക്തമായ രാഷ്ട്രീയ ചിന്തയും പ്രതിഫലിപ്പിക്കുന്നതാണ്.

തമിഴ് ഗായികയായ ധീ-യും തമിഴ് റാപ്പര്‍ അറിവും ചേര്‍ന്നാണ് ‘എന്‍ജോയ് എഞ്ചാമി’ പാടിഅഭിനയിച്ചിരിക്കുന്നത്. അറിവ് തന്നെയാണ് വരികള്‍ എഴുതിയിരിക്കുന്നത്.അമിത്​ കൃഷ്​ണൽ ഒരുക്കിയ ആൽബം റിലീസ്​ ചെയ്​തിരിക്കുന്നത്​ എ.ആർ റഹ്​മാന്‍റെ മാജ്ജാ എന്ന യൂട്യൂബ്​ ചാനലിലൂടെയാണ്​. സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി റഹ്​മാൻ തുടങ്ങിയ ചാനലാണ്​ മാജ്ജാ.

തമിഴ് നാട്ടിലെ കര്‍ഷകരുടെ ജീവിതവും. സംസ്കാരവുമൊക്കെയാണ് എന്‍ജോയ് എഞ്ചാമി സംസാരിക്കുന്നത്. ഏതായാലും പാട്ട് ഇതിനോടകം വൈറലായിക്കഴിഞ്ഞിരിക്കുന്നു.രണ്ടാഴ്ച കൊണ്ട് 5 കോടിയില്‍ അധികം കാഴ്ചക്കാരാണ് എഞ്ചാമിയ കണ്ടത്. സിനിമരംഗത്തുൾപ്പെടെയുള്ള നിരവധി പ്രമുഖർ പാട്ട് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.