ടാറ്റ ടിഗോർ ഇലക്ട്രിക്, 11.99 ലക്ഷം, 306 കി മി റേഞ്ച്

സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചകളില്ല.

ടാറ്റ ടിഗോർ ഇലക്ട്രിക്, 11.99 ലക്ഷം, 306 കി മി റേഞ്ച്

ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള നെക്സോൺ ഇ വിയിലുള്ള സിപ്ട്രോൺ സാങ്കേതികതയാണ് ടിഗോറിലെത്തുന്നത്. നേരത്തെ റേഞ്ച് കുറവുള്ള മറ്റൊരു ഇലക്ട്രിക് ടിഗോർ വേരിയന്റ് ഇറങ്ങിയിരുന്നു. അതിലെ സാങ്കേതികതയാണ് ആധുനിക സിപ്ട്രോണിലേക്ക് മാറുന്നത്.

55 കിലോവാട്ട് ശക്തിയും 170 എൻ എം ടോർക്കുമുള്ള ടിഗോർ പൂജ്യത്തിൽ നിന്ന് 60 കി മിയിലെത്താൻ 5.7 സെക്കൻഡ് മതി. പെർഫോമൻസ് കാറുകൾക്ക് തുല്യം പ്രകടനമാണിത്. ഒാട്ടമാറ്റിക് ഗിയർ. 26 കിലോ വാട്ട് ലിതിയം ബാറ്ററിക്ക് 8 കൊല്ലം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്. സാധാരണ വീടുകളിലുപയോഗിക്കുന്ന 15 ആംസ് പ്ലഗിൽ നിന്നു ചാർജ് ചെയ്യാം.

സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചകളില്ല. ഗ്ലോബൽ എൻ സി പി സുരക്ഷാ പരിശോധനയിൽ നാലു സ്റ്റാറാണ് സുരക്ഷാ റേറ്റിങ്. 640 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ രാജ്യത്തൊട്ടാകെ സ്ഥാപിച്ചിട്ടുണ്ട്. ഏതാണ്ടെല്ലാ ടാറ്റാ ഡീലർഷിപ്പുകളിലും ചാർജിങ് പോയിൻറുകളുണ്ട്.