തൃശ്ശൂര്‍: കുന്നംകുളം പാറേമ്പാടത്ത് ടോറസ് ലോറിയും കാറും അപകടത്തിൽപ്പെട്ടു. കാറിലുണ്ടായിരുന്ന ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 3.30ന് പാറേമ്പാടത്തായിരുന്നു അപകടം. പെരിങ്ങോട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്ന ടോറസ് മുന്നോട്ട് പോയി കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ട് ടോറസിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ടോറസ് ലോറി കാറിനെ 100 മീറ്ററിലധികം വലിച്ചിഴച്ചു.
കുന്നംകുളത്ത് അപകടത്തിൽപ്പെട്ട കാറിനെ വലിച്ചിഴച്ച് ടോറസ് ലോറി
RELATED ARTICLES