Wednesday, March 22, 2023
spot_img
HomeNewsKeralaഭൂവിനിയോഗത്തിനനുസൃതമായി നികുതി; ബജറ്റിൽ നിർണായക തീരുമാനങ്ങൾ

ഭൂവിനിയോഗത്തിനനുസൃതമായി നികുതി; ബജറ്റിൽ നിർണായക തീരുമാനങ്ങൾ

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഭൂമിയുടെ ന്യായവിലയും നികുതിയും വർദ്ധിപ്പിക്കും. ഭൂവിനിയോഗത്തെ അടിസ്ഥാനമാക്കി നികുതി നിശ്ചയിക്കുന്ന പുതിയ സംവിധാനവും നിലവിൽ വരാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില കാലോചിതമായി പരിഷ്കരിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ഗ്രാമപഞ്ചായത്ത് പരിധിയിലെ ഏറ്റവും കുറഞ്ഞ ഭൂനികുതി നിലവിൽ 5 രൂപയാണ്. മുനിസിപ്പാലിറ്റിയിൽ 10 ഉം കോർപ്പറേഷനിൽ 20 ഉം. ഇത് വളരെ കുറഞ്ഞ നിരക്കാണെന്ന് വിലയിരുത്തിയാണ് വരുമാന വർദ്ധനവ് കൂടി കണക്കിലെടുത്ത് നികുതി വർദ്ധിപ്പിക്കുന്നത്. ഭൂമിയുടെ ന്യായവിലയിൽ കുറഞ്ഞത് 10 ശതമാനമെങ്കിലും വര്‍ദ്ധനവുണ്ടാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് ബഡ്ജറ്റിൽ മുൻതൂക്കമുണ്ടാകും. ഇതിൽ ഏറ്റവും പ്രധാനം നികുതി നിരക്കാണ്. കഴിഞ്ഞ ബജറ്റിൽ കണക്കാക്കിയ നികുതി വരുമാനം വെറും 509 കോടി രൂപയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പിരിക്കുന്ന നികുതിയുടെ നാലിലൊന്ന് പോലും കേരളത്തിന്‍റെ പക്കലില്ലെന്നാണ് സർക്കാരിൻ്റെ ന്യായീകരണം.

വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ നികുതി നിരക്കും ഉയരും. ഭൂവിനിയോഗത്തിനനുസരിച്ച് നികുതി നിരക്ക് ക്രമീകരിക്കണമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠന റിപ്പോർട്ട് നിർദ്ദേശിക്കുന്നു. നടപ്പാക്കാൻ റവന്യൂ വകുപ്പിന്‍റെ സഹകരണവും ആവശ്യമാണ്. സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കണക്കാക്കുന്നതിൽ വലിയ അശാസ്ത്രീയത നിലനിൽക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് ന്യായവില പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കമ്മിറ്റി ഒരിക്കൽ യോഗം ചേർന്നതൊഴിച്ചാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒന്നും സംഭവിച്ചിട്ടില്ല. ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനമായി നികുതി നിശ്ചയിക്കണമെന്ന നിർദ്ദേശം ധനവകുപ്പിന്‍റെ പരിഗണനയിൽ ഏറെക്കാലമായി ഉണ്ടെങ്കിലും അതും പരിഗണിക്കാൻ ഇടയില്ലെന്നാണ് സൂചന.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments