Sunday, April 21, 2024
HomeNewsNationalശംഭു അതിര്‍ത്തിയില്‍ പൊലീസും കർഷകരും തമ്മിൽ സംഘര്‍ഷം: കണ്ണീർ വാതകം പ്രയോഗിച്ചു

ശംഭു അതിര്‍ത്തിയില്‍ പൊലീസും കർഷകരും തമ്മിൽ സംഘര്‍ഷം: കണ്ണീർ വാതകം പ്രയോഗിച്ചു

ന്യൂഡൽഹി: ‘ദില്ലി ചലോ’ മാർച്ച് പുനരാരംഭിക്കുന്നതിനിടെ ശംഭു അതിര്‍ത്തിയില്‍ സംഘര്‍ഷം. ഹരിയാന–പഞ്ചാബ് അതിർത്തിയായ ശംഭുവിൽ പൊലീസും കർഷക രും തമ്മിൽ ഏറ്റുമുട്ടി. കർഷകരെ ക്രൂരമായിട്ടാണ് പൊലീസ് നേരിട്ടത്. കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരുകൾക്കാണെന്ന് കർഷക നേതാക്കൾ നേരത്തേ വ്യക്തമാ ക്കിയിരുന്നു.

കർഷകർ തലസ്ഥാനത്തേക്കു പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവിൽ വൻ പൊലീസ് സന്നാഹമാണു തമ്പടിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു യന്ത്രങ്ങള്‍ നല്‍കരുതെന്നു നാട്ടുകാരോടു ഹരിയാന പൊലീസ് നിർദേശിച്ചു. കര്‍ഷകര്‍ക്ക് ട്രാക്ടര്‍, ക്രെയിന്‍, മണ്ണുമാന്തി യന്ത്രം എന്നിവ നല്‍കരുതെന്നാണു പൊലീസ് നിര്‍ദേശം. പ്രതിഷേധത്തിനായി ഇവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെ ന്നും ഇത്തരം വാഹനങ്ങളും യന്ത്രങ്ങളും സമരസ്ഥലത്തുനിന്നും മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

മണ്ണുമാന്ത്രി യന്ത്രങ്ങളെത്തിച്ച അജ്ഞാതരായ ഡ്രൈവർമാർക്കെതിരെ അംബാല പൊലീസ് കേസെടുത്തിട്ടുണ്ട്. മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിങ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് റോഡിൽ നിരത്തിയിട്ടുണ്ട്. പൊലീസിന്റെ കണ്ണീർ വാതക–ഷെൽ പ്രയോഗങ്ങൾ ചെറുക്കുന്നതിനായി വലിയ സന്നാഹവുമായാണ് കർഷകരും എത്തിയത്. യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തി യന്ത്രങ്ങളിൽ താൽക്കാലിക രൂപമാറ്റം വരുത്തി എത്തിച്ചിട്ടുണ്ട്.

മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ കാബിൻ ഇരുമ്പുപാളികൾ വ‌ച്ച് മറച്ച് മാർച്ച് നടത്താനാണ് കർഷകരുടെ തീരുമാനം. ഇരുമ്പുപാളികൾ കണ്ണീർ വാതക ഷെല്ലിൽ നിന്നും റബ്ബർ പെല്ലറ്റുകളിൽനിന്നും സംരക്ഷണം നൽകുമെന്നാണു കർഷകരുടെ കണക്കുകൂട്ടൽ. കണ്ണീർ വാതകം ശ്വസിക്കാതിരിക്കുന്നതിനായി മുഖം തുണികൊണ്ട് കനത്തിൽ മറയ്ക്കും. വെള്ളത്തിൽ നനച്ച ചാക്കുകൾ പ്രതിരോധത്തിനായി ഉപയോ ഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ക്രമസമാധാന പാലത്തിനായി വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്. നവംബർ ഏഴിനാണ് മാർച്ച് നടത്തുന്ന കാര്യം തീരുമാനിച്ചതെന്നും സംഘർഷത്തിന് താൽപ്പര്യ മില്ല എന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ബാരിക്കേഡുകൾ ഇട്ട് തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കർഷക നേതാക്കൾ കേന്ദ്ര സർക്കാർ സഹകരിച്ചാൽ സമാധാനപരമായി മാർച്ച് നടത്തുമെന്നും അറിയിച്ചു.

അതേസമയം, ചർച്ചയ്‌ക്ക് വീണ്ടും താൽപ്പര്യം അറിയിച്ചുകൊണ്ട് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയിൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു വെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സർക്കാർ വിശദമാക്കി. പ്രശ്നങ്ങൾക്ക് ഉറപ്പായും പരിഹാരം കാണുമെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments