കങ്കണയുടെ 'തലൈവി' ട്രെയിലര്‍ എത്തി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ട്രെയിലര്‍ എത്തി.

കങ്കണയുടെ 'തലൈവി' ട്രെയിലര്‍ എത്തി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ട്രെയിലര്‍ എത്തി. ബോളിവുഡ് നടി കങ്കണ റണൗട്ട് ആണ് ജയലളിതയായി അഭിനയിക്കുന്നത്. എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന 'തലൈവി' തമിഴിലും ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക. ചിത്രത്തില്‍ എം.ജി.ആര്‍. ആയി അരവിന്ദ് സാമി എത്തുന്നു. 

സിനിമയില്‍ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തില്‍ പ്രോസ്തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. നേരത്തെ ആദ്യ ടീസര്‍ ഇറങ്ങിയ സമയത്ത് ഈ ഭാഗത്തിലെ കങ്കണയുടെ ലുക്കിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ അതിനെയൊക്കെ അഭിനയത്തിലൂടെ മറുപടി കൊടുത്താണ് കങ്കണയുടെ വരവ്.

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.