Sunday, June 4, 2023
spot_img
HomeNewsNationalമോദിയുടെ സ്വപ്നങ്ങൾക്ക് താങ്ങാകുന്ന മനോഭാവം; കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി

മോദിയുടെ സ്വപ്നങ്ങൾക്ക് താങ്ങാകുന്ന മനോഭാവം; കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി. ഒരു കർഷകൻ മന്ത്രിയായപ്പോൾ നല്ല മാറ്റം അനുഭവപ്പെടുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയമായി ഞങ്ങൾ വിപരീത പക്ഷത്താണ്. എന്നാൽ നരേന്ദ്ര മോദിയുടെ ഇന്ത്യ എന്ന സ്വപ്നത്തിന് തുണയായി നിൽക്കുന്നതാണ് പി പ്രസാദിന്‍റെ മനോഭാവമെന്നും സുരേഷ് ഗോപി കൂട്ടിചേർത്തു.

അതേസമയം കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ഇപ്പോഴും കടുത്ത അമർഷമുണ്ടെന്നും ഈ രാജ്യം നേരിടുന്ന ദുരന്തമായാണ് ഇതിനെ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രമസമാധാന പ്രശ്നമായി മാറുമെന്നതിനാലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത്. കേരളത്തിൽ നിന്ന് ഏഴ് കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ നടക്കാതിരുന്ന ദേശീയപാത വികസനമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments