Thursday, March 30, 2023
spot_img
HomeCrime Newsശിഷ്യയെ പീഡിപ്പിച്ച കേസ്; വിവാദ സന്യാസി ആസാറാം ബാപ്പുവിന് ജീവപര്യന്തം

ശിഷ്യയെ പീഡിപ്പിച്ച കേസ്; വിവാദ സന്യാസി ആസാറാം ബാപ്പുവിന് ജീവപര്യന്തം

അഹമ്മദാബാദ്: ശിഷ്യയെ പീഡിപ്പിച്ച കേസിൽ ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. യുവതിയെ അഹമ്മദാബാദിലെ ആശ്രമത്തിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് 81കാരനായ ആസാറാം ബാപ്പുവിന് ജീവപര്യന്തം വിധിച്ചത്. ശിഷ്യയെ 10 വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചതായി തെളിഞ്ഞതായി ഗുജറാത്ത് ഗാന്ധിനഗർ സെഷൻസ് കോടതി ജഡ്ജി ഡി കെ സോണി പറഞ്ഞു.

കേസിൽ ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2001-2006 ൽ ആശ്രമത്തിൽ നടന്ന പീഡനത്തിൽ 2013 ൽ രജിസ്റ്റർ ചെയ്ത കേസിൽ ആസാറാമിന്റെ ഭാര്യ ഉൾപ്പെടെ ആറ് പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. നിരവധി പീഡന കേസുകളിൽ പ്രതിയായ ബാപ്പു ഇപ്പോൾ മറ്റൊരു പീഡനക്കേസിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments