Wednesday, March 22, 2023
spot_img
HomeNewsKeralaപി വി അന്‍വറിന്റെ ഉടമസ്ഥതയിലായിരുന്ന റിസോര്‍ട്ടിലെ തടയണകള്‍ പൊളിക്കണം; ഉത്തരവിട്ട് കോടതി

പി വി അന്‍വറിന്റെ ഉടമസ്ഥതയിലായിരുന്ന റിസോര്‍ട്ടിലെ തടയണകള്‍ പൊളിക്കണം; ഉത്തരവിട്ട് കോടതി

കൊച്ചി: പി.വി അന്‍വര്‍ എം.എൽ.എയുടെ ഉടമസ്ഥതയിലായിരുന്ന റിസോർട്ടിലെ 4 തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. പൊളിക്കുന്നതിനുള്ള ചെലവ് ഉടമകൾ വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തടയണകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് അവ പൊളിച്ചുനീക്കാം. ചെലവ് റിസോർട്ടിന്‍റെ ഉടമകളിൽ നിന്ന് ഈടാക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

തടയണകള്‍ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. റിസോർട്ടിലെ 4 തടയണകള്‍ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നുവെന്നാണ് പരാതി. തടയണ പൊളിക്കാത്തതിന് ജില്ലാ കളക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ഇതോടെയാണ് പൊളിക്കാൻ കളക്ടർ നിർദേശം നൽകിയത്. ഇതിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. തടയണ പൊളിക്കാനുള്ള ഉത്തരവ് മറികടക്കാൻ പി.വി അൻവർ ഭൂമി വിൽപ്പന നടത്തിയെന്ന് പരിസ്ഥിതി പ്രവർത്തകർ നേരത്തെ ആരോപിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments