Wednesday, March 22, 2023
spot_img
HomeNewsKeralaസംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ല, ബജറ്റിനെതിരെ സമരമുണ്ടാകും; കെ.സുധാകരൻ

സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ല, ബജറ്റിനെതിരെ സമരമുണ്ടാകും; കെ.സുധാകരൻ

കണ്ണൂർ: സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ ഉണ്ടാകില്ലെന്ന് പ്രഖ്യാപനം. കോൺഗ്രസ് ഹർത്താലിന് എതിരാണെന്നും താൻ അധ്യക്ഷനായ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പൊരി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സുധാകരൻ പ്രഖ്യാപിച്ചു.

ജനങ്ങളുടെ നട്ടെല്ല് തകർക്കുന്ന ബജറ്റാണ് ഇന്നലെ ധനമന്ത്രി അവതരിപ്പിച്ചത്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച് ധൂർത്തടിക്കുകയാണ് പിണറായി ചെയ്യുന്നത്. സി.പി.എം മയക്കുമരുന്ന് മാഫിയയെ സഹായിക്കാനാണ് മദ്യവില കൂട്ടിയത്. നികുതി വർദ്ധിപ്പിച്ച ബജറ്റിനോട് ഇടതുപക്ഷ അനുഭാവികളും പ്രതികരിക്കണം. ഇത്തരത്തിൽ പൊതുപണം കൊള്ളയടിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments