Wednesday, March 22, 2023
spot_img
HomeNewsNationalജോഡോ യാത്രയ്ക്ക് സമാപനം; ശ്രീനഗറിൽ സമാപന സമ്മേളനം നാളെ

ജോഡോ യാത്രയ്ക്ക് സമാപനം; ശ്രീനഗറിൽ സമാപന സമ്മേളനം നാളെ

ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’ക്ക് സമാപനം. ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ ശ്രീനഗറിലെ പാന്ത ചൗക്കിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ജോഡോ യാത്രയുടെ സമാപന സമ്മേളനം നാളെ ശ്രീനഗറിൽ നടക്കും.

സമാപന സമ്മേളനത്തിലേക്ക് 23 പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിഎംകെ, എൻസിപി, ആർജെഡി, ജനതാദൾ (യു), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), കേരള കോൺഗ്രസ് (ജോസഫ്), പിഡിപി, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്, ജെഎംഎം, വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) തുടങ്ങിയ പാർട്ടികൾ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നീ പാർട്ടികൾ വിട്ടുനിൽക്കും.

2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 4080 കിലോമീറ്ററാണ് പിന്നിട്ടത്. 12 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 75 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments