Wednesday, March 22, 2023
spot_img
HomeEntertainment'ചക്കര' പ്രയോഗം; മമ്മൂട്ടിയുടെ പരാമർശം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു

‘ചക്കര’ പ്രയോഗം; മമ്മൂട്ടിയുടെ പരാമർശം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു

ഭാഷാ ഉപയോഗത്തിലെ രാഷ്ട്രീയ ശരി തെറ്റുകളെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചതും മുന്നോട്ട് പോയതും സോഷ്യൽ മീഡിയയിലൂടെയാണ്. പൊതുപ്രവര്‍ത്തകരുടെയും സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെയും പ്രസ്താവനകളും സിനിമയിലെ ഡയലോഗുകളും പലപ്പോഴും ഇത്തരത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ ഒരു തമാശയെ കുറിച്ച് രാഷ്ട്രീയ ശരി തെറ്റുകൾ വീണ്ടും ചർച്ചയാകുകയാണ്. 

തന്‍റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്‍റെ പ്രമോഷന്‍റെ ഭാഗമായി നൽകിയ ഗ്രൂപ്പ് അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് മമ്മൂട്ടി ചക്കരയാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ എന്ന് ഒരാൾ ചോദിച്ചു. ഇതിന് മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി മറുപടി നൽകി.

ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. എന്നെ നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കര എന്നാൽ കരുപെട്ടിയാണ്, നിങ്ങൾക്കറിയാമോ? അങ്ങനെ ഒരാളെക്കുറിച്ച് ആരെങ്കിലും പറയുമോ? താൻ അത് തിരിച്ച് പറഞ്ഞാൽ എങ്ങനെയിരിക്കും എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി മറുപടി പറഞ്ഞത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments