Monday, May 29, 2023
spot_img
HomeNewsKeralaകുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റുക ലക്ഷ്യം; എത്തുന്നു 'ഡി-ഡാഡ്'

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റുക ലക്ഷ്യം; എത്തുന്നു ‘ഡി-ഡാഡ്’

കണ്ണൂര്‍: കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റർനെറ്റ് ഉപയോഗിക്കാൻ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’. സംസ്ഥാനത്ത് ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്‍റർ (ഡി-ഡാഡ്) സ്ഥാപിക്കാൻ സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റാണ് ഒരുങ്ങുന്നത്. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീല സൈറ്റുകൾ സന്ദർശിക്കൽ, സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കൽ, വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടൽ എന്നിവ മാറ്റുകയാണ് കൗൺസിലിങ്ങിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ് ആദ്യ ആറ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഡിജിറ്റൽ ആസക്തിയുള്ള 18 വയസ് വരെ പ്രായമുള്ളവർക്ക് സൗജന്യ കൗൺസിലിങ് നൽകും. മാതാപിതാക്കൾക്ക് കുട്ടികളുമായി നേരിട്ടെത്തി പ്രശ്ന പരിഹാരം തേടാം. സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരം കുട്ടികളെ കണ്ടെത്തി കൗൺസിലിങ് നൽകും. സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങനെയെന്ന് തിരിച്ചറിയുന്നതിന് രക്ഷിതാക്കളെയും പ്രാപ്തരാക്കും.

ഇതിനായി ഡി-സേഫ് എന്ന ഡിജിറ്റല്‍ ടൂള്‍കിറ്റും ഒരുക്കിയിട്ടുണ്ട്. കൗണ്‍സലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളാണെങ്കില്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടും. കൗണ്‍സലിങ്ങിനായെത്തുന്ന എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ രഹസ്യമായിരിക്കും. എല്ലാ ഡി-ഡാഡ് സെന്ററുകളിലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരും പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുമുണ്ടാകും. ഇതിനുപുറമേ ഒരു പോലീസ് കോ-ഓര്‍ഡിനേറ്ററുമുണ്ടാകും. എ.എസ്.പി.മാര്‍ക്കാണ് ജില്ലകളില്‍ പദ്ധതിയുടെ ചുമതല. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണി വരെ സെന്ററിലൂടെ സേവനം ലഭിക്കും. അഞ്ചുലക്ഷം രൂപ വീതം ചെലവഴിച്ചാണ് സെന്ററുകളില്‍ സൗകര്യമൊരുക്കിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments