Thursday, March 30, 2023
spot_img
HomeSports​ഗോൾപോസ്റ്റിന് ഉയരക്കുറവ്; ​ഗ്രീസിൽ സൂപ്പർ ലീഗ് മത്സരം റദ്ദാക്കി

​ഗോൾപോസ്റ്റിന് ഉയരക്കുറവ്; ​ഗ്രീസിൽ സൂപ്പർ ലീഗ് മത്സരം റദ്ദാക്കി

ഗ്രീസ്: ഗോൾപോസ്റ്റിന്‍റെ ഉയരവ്യത്യാസത്തെ തുടർന്ന് ഗ്രീസിലെ സൂപ്പർ ലീഗ് മത്സരം റദ്ദാക്കി. ഗ്രീക്ക് സൂപ്പർ ലീഗിലെ പ്രധാന ക്ലബ്ബായ എഇകെ ഏഥൻസും അട്രോമിറ്റോസും തമ്മിലുള്ള ഇന്നലത്തെ മത്സരമാണ് അധികൃതർ റദ്ദാക്കിയത്.

അട്രോമിറ്റോസിന്‍റെ ഹോം ഗ്രൗണ്ടായ പെരിസ്റ്റെരി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ മത്സരത്തിന് മുമ്പ്, സന്ദർശകരായ എഇകെ ടീം ഗോൾപോസ്റ്റിന്‍റെ ഉയരത്തെക്കുറിച്ച് അധികൃതരോട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. മാച്ച് ഒഫീഷ്യലുകൾ നടത്തിയ പിച്ച് പരിശോധനയിൽ ഗോൾപോസ്റ്റിന്‍റെ ക്രോസ്ബാറിന് ഉയരം കുറച്ച് സെന്‍റീമീറ്റർ കുറവാണെന്ന് കണ്ടെത്തി.

ഇതോടെ മത്സരം അരമണിക്കൂറോളം വൈകി. എന്നാൽ അതിനു ശേഷവും പരിഹാരം കാണാത്തതിനെ തുടർന്ന് മത്സരം റദ്ദാക്കുകയായിരുന്നു. അതേസമയം, മത്സരം വീണ്ടും നടത്തണമോയെന്ന് ഗ്രീസിലെ സ്പോർട്സ് കോർട്ട് തീരുമാനിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments