Wednesday, March 22, 2023
spot_img
HomeNewsKeralaപരിശോധന ഇല്ലാതെ ഹെല്‍ത്ത് കാര്‍ഡ് നൽകിയ സംഭവം; രണ്ട് ഡോക്ടർമാരെ കൂടി സസ്പെൻഡ് ചെയ്തു

പരിശോധന ഇല്ലാതെ ഹെല്‍ത്ത് കാര്‍ഡ് നൽകിയ സംഭവം; രണ്ട് ഡോക്ടർമാരെ കൂടി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി സസ്പെൻഡ് ചെയ്തു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയാണ് സസ്പെൻഡ് ചെയ്തത്. ജനറൽ ആശുപത്രിയിലെ ആർ.എം.ഒയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സർജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് മറ്റ് രണ്ട് പേരെ കൂടി സസ്പെൻഡ് ചെയ്തത്.

സംഭവം വാർത്തയായതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. വിവിധ പരിശോധനകൾ നടത്തി ഡോക്ടർ ഒപ്പിട്ട സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ഹെൽത്ത് കാർഡ് ലഭിക്കൂ. ഈ സർട്ടിഫിക്കറ്റ് പരിശോധന ഇല്ലാതെ ഒപ്പിട്ടതാണ് വിവാദമായത്. ഡോക്ടർമാർ പണം വാങ്ങി പരിശോധന നടത്താതെ സർട്ടിഫിക്കറ്റിൽ ഒപ്പിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments