Wednesday, March 22, 2023
spot_img
HomeNewsKeralaഅശ്ലീലസന്ദേശം പാർട്ടി ഗ്രൂപ്പിൽ അയച്ച സംഭവം; പാക്കം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

അശ്ലീലസന്ദേശം പാർട്ടി ഗ്രൂപ്പിൽ അയച്ച സംഭവം; പാക്കം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

കാസര്‍കോട്: പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഉദുമ ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം.

മൂന്ന് ദിവസം മുമ്പാണ് രാഘവന്‍റെ ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്‍റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റൊരാൾക്ക് അയച്ച സന്ദേശം മാറി പാർട്ടി ഗ്രൂപ്പിൽ എത്തിയെന്നാണ് പറയുന്നത്.

അതേസമയം, സംഭവം വിവാദമായതോടെ ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് പോയെന്നായിരുന്നു രാഘവന്‍റെ വിശദീകരണം. എന്നാൽ സ്ത്രീകൾ അടക്കം ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച രാഘവനെതിരെ നടപടിയെടുക്കണമെന്നായിരുന്നു മറ്റ് പാർട്ടി അംഗങ്ങളുടെ ആവശ്യം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments