Wednesday, March 22, 2023
spot_img
HomeBusinessവിപണി മുന്നോട്ട്, അദാനി വീണ്ടും താഴോട്ട്; ബാങ്ക് നിഫ്റ്റി ഉയരുന്നു

വിപണി മുന്നോട്ട്, അദാനി വീണ്ടും താഴോട്ട്; ബാങ്ക് നിഫ്റ്റി ഉയരുന്നു

അദാനി ഗ്രൂപ്പിന്‍റെ പതനം മറന്ന് മുന്നോട്ട് പോകുന്നു എന്ന പ്രതീതി നൽകിക്കൊണ്ട് വിപണി ഇന്ന് പോസിറ്റീവ് നോട്ടിൽ വ്യാപാരം ആരംഭിച്ചു. എന്നാൽ കുറച്ച് സമയത്തിന് ശേഷം നേട്ടം ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, വിപണി മുന്നേറ്റത്തിൽ തന്നെ തുടരുന്നു. ബാങ്ക് നിഫ്റ്റി 1.5 ശതമാനം നേട്ടത്തോടെ മുന്നേറുകയാണ്. ധനകാര്യ സേവന മേഖലയും മികച്ച കുതിപ്പിലാണ്.

അദാനി ഗ്രൂപ്പ് കമ്പനികൾക്ക് മുൻ ദിവസങ്ങളിലേതുപോലെ ഇന്നും തകർച്ച നേരിട്ടു. മിക്ക കമ്പനികളും രാവിലെ തന്നെ അഞ്ച്, പത്ത്, ഇരുപത് ശതമാനം എന്ന താഴ്ന്ന പരിധിയിലേക്ക് വീണു. ഡൗ ജോൺസ് സസ്റ്റയിനബിലിറ്റി സൂചികയിൽ നിന്ന് അദാനി എന്‍റർപ്രൈസസിനെ ഒഴിവാക്കിയത് ഗ്രൂപ്പിന് വീണ്ടും തിരിച്ചടിയായി.

ഐടി ഓഹരികളിൽ രാവിലെ നേരിയ ഇടിവ് രേഖപ്പെടുത്തി. മെറ്റൽ മേഖല രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. ഹെൽത്ത് കെയർ, ഫാർമ മേഖലകളും മിഡ് ക്യാപ് സൂചികയും താഴ്ന്ന നിലയിലാണ്. ബിർലാസോഫ്റ്റ് കൂടുതൽ കുഴപ്പത്തിലേക്ക് വീണു. കമ്പനിയുടെ മൂന്നാം പാദ ഫലങ്ങൾ നിരാശാജനകമായിരുന്നു. വരുമാനം വർദ്ധിച്ചിട്ടില്ല. പ്രധാന വിദേശ ബിസിനസ്സ് നൽകിയ ഇൻവാ കെയറിന്‍റെ ഇടിവ് മറ്റൊരു ഭാഗത്തുണ്ട്. എട്ടു ശതമാനം ഇടിവ് രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments