വധഗൂഢാലോചന കേസ്; കോടതിക്ക് ഫോൺ കൈമാറും മുമ്പ് ദിലീപ് ചാറ്റുകൾ നശിപ്പിച്ചുവെന്ന് കണ്ടെത്തൽ

സിനിമമേഖലയിൽ നിന്നുള്ളവരും ഉണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

വധഗൂഢാലോചന കേസ്; കോടതിക്ക് ഫോൺ കൈമാറും മുമ്പ് ദിലീപ് ചാറ്റുകൾ നശിപ്പിച്ചുവെന്ന് കണ്ടെത്തൽ

വധഗൂഢാലോചന കേസിൽ ദിലീപ് കൂടുതൽ ചാറ്റുകൾ നശിപ്പിച്ചതായി അന്വേഷണ റിപ്പോർട്ട്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിനു മുമ്പ് ആയാണ് 12 ചാറ്റുകൾ നശിപ്പിച്ചിരിക്കുന്നത്. ഇതിൽ യുഎഇ പൗരന്റെ നമ്പറുമുണ്ട്. സിനിമമേഖലയിൽ നിന്നുള്ളവരും ഉണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

 ദിലീപിന്റെ അളിയൻ സുരാജ്,ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ,ദുബായിലെ സാമൂഹ്യപ്രവർത്തകൻ തൃശ്ശൂർ സ്വദേശി നസീർ എന്നിവരുമായുള്ള ചാറ്റുകളും നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.  ദേ പൂട്ടിന്റെ ദുബായ് പാർട്ണറുമായുള്ള സംഭാഷണവും നീക്കം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.