Wednesday, March 22, 2023
spot_img
HomeNewsKeralaഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ച് നൽകുന്നതല്ല ആസൂത്രണം; വിമർശിച്ച് ജി സുധാകരൻ

ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ച് നൽകുന്നതല്ല ആസൂത്രണം; വിമർശിച്ച് ജി സുധാകരൻ

ആലപ്പുഴ: ആരോഗ്യമേഖലയിൽ അവഗണനയും അശ്രദ്ധയുമാണെന്നും മെഡിക്കൽ കോളേജുകളിൽ വേണ്ടത്ര ഡോക്ടർമാരില്ലെന്നും പറഞ്ഞ് ആരോഗ്യ, ടൂറിസം വകുപ്പുകളെ വിമർശിച്ച് ജി സുധാകരൻ. ആലപ്പുഴ മെഡിക്കൽ കോളേജിന്‍റെ വികസനം എവിടെയും എത്തിയിട്ടില്ലെന്നും ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ച് നൽകുന്നത് മാത്രമല്ല ആസൂത്രണം. ആരോഗ്യ പരിരക്ഷയ്ക്കായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്കാരങ്ങൾ ആവശ്യമാണ്. ആലപ്പുഴയിൽ അഴുകിയ തോടുകളും കനാലുകളുമാണ് ഇപ്പോൾ കാണാനാകുന്നത്. അതിന് ഒരു പരിഹാരവുമെടുത്തിട്ടില്ല. കനാലുകൾ നവീകരിച്ചിട്ടില്ല. ജില്ലാ ടൂറിസത്തിന്‍റെ ഉന്നമനത്തിൽ അഴിമതിയാണ് നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥാപിത താൽപ്പര്യങ്ങൾക്ക് യുവാക്കളെ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. 

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തെ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിലും പിന്നീട് പൊതുവേദിയിലും ഇടതുമുന്നണി അംഗം കെ.ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ വിമർശിച്ച് മുതിർന്ന സി.പി.എം നേതാവ് സുധാകരനും രംഗത്തെത്തുന്നത്.  

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments