പൃഥ്വിരാജ് അന്ധനായി എത്തുന്നു; 'ഭ്രമം' ടീസർ പുറത്ത്

ആയുഷ് മാൻ ഖുറാനെ നായകനായെത്തിയ ബോളിവുഡ് ചിത്രമായ അന്ധാദുനിന്റെ റീമേക്കാണ് ഭ്രമമം.

പൃഥ്വിരാജ് അന്ധനായി എത്തുന്നു; 'ഭ്രമം' ടീസർ പുറത്ത്

കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ഭ്രമത്തിന്റെ ടീസർ പുറത്ത്. രവി.കെ.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. എ.പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ശങ്കർ, മമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ,റാഷി ഘന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആയുഷ് മാൻ ഖുറാനെ നായകനായെത്തിയ ബോളിവുഡ് ചിത്രമായ അന്ധാദുനിന്റെ റീമേക്കാണ് ഭ്രമമം. എല്ലാവര്‍ക്കും അറിയേണ്ടത് കണ്ണുകാണാത്തവരുടെ പ്രശ്‍നങ്ങളെ കുറിച്ചാണ്, ഞാൻ അന്വേഷിക്കുന്നത് അവരുടെ നേട്ടങ്ങളെ കുറിച്ചാണ് എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രം ടീസറില്‍ പറയുന്നത്.

ഹിന്ദിയിൽ തബു അവതരിപ്പിച്ച സിമി സിൻഹയുടെ വേഷത്തിൽ മംമ്തയും, രാധിക ആപ്തെയ്ക്ക് പകരം റാഷിയും എത്തുന്നു. എ.പി ഇന്റർനാഷനൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം ഒക്ടോബർ 7ന് ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും.

തിരക്കഥ, സംഭാഷണം- ശരത് ബാലൻ. ലൈൻ പ്രൊഡ്യൂസര്‍- ബാദുഷ എൻ എം, സംഗീത സംവിധാനം- ജാക്സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‍റഫ്. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അശ്വതി നടുത്തൊടി,മേക്കപ്പ്- റോണക്‍സ് സേവ്യര്‍, ടൈറ്റില്‍ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ. ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.