Wednesday, March 22, 2023
spot_img
HomeNewsNationalവ‍ര്‍ഗ്ഗീയ പരാമര്‍ശം; വിഎച്ച്പി നേതാവിനെതിരെ കേസ്

വ‍ര്‍ഗ്ഗീയ പരാമര്‍ശം; വിഎച്ച്പി നേതാവിനെതിരെ കേസ്

മംഗലാപുരം: വിവാദ പരാമർശം നടത്തിയതിന് വിഎച്ച്പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയ കർണാടക വിഎച്ച്പി നേതാവ് ശരൺ പമ്പ് വെല്ലിനെതിരെയാണ് തുമകുരു പൊലീസ് കേസെടുത്തത്.

“ഗുജറാത്തിൽ 59 കർസേവകർക്ക് പകരം 2,000 പേരെ ചുട്ടുകൊന്നു,” എന്നാണ് ശരൺ നടത്തിയ പരാമർശം. മംഗലാപുരത്ത് ബജരംഗദൾ സംഘടിപ്പിച്ച ശൗര്യ യാത്രയ്ക്കിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തുക, മതത്തെ അവഹേളിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രസംഗിച്ചതിനാണ് ഐപിസി 295-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക പ്രവർത്തകൻ സയ്യിദ് ബുർഹാനുദ്ദിനാണ് ശരൺ പമ്പ് വെല്ലിനെതിരെ പരാതി നൽകിയത്. നേരത്തെ സൂറത്ത്കലിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫാസിലിനെതിരെ ശരൺ നടത്തിയ പ്രസംഗവും വിവാദമായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments