Thursday, March 30, 2023
spot_img
HomeNewsKeralaകാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് നാലര വയസുകാരൻ മരിച്ചു

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് നാലര വയസുകാരൻ മരിച്ചു

കല്‍പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി ഓടത്തോടിലെ ഷമീറിന്‍റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെ മേപ്പാടി-വടുവൻചാൽ റോഡിൽ നെടുങ്കരണയിലായിരുന്നു അപകടം.

ഓട്ടോയിലുണ്ടായിരുന്ന സുബൈറ, മറ്റൊരു മകൻ മുഹമ്മദ് അമീൻ എന്നിവർക്കും പരിക്കേറ്റു. ഇവരെ മേപ്പാടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു സുബൈറയും മക്കളും. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments