വരനെ ആവശ്യമുണ്ട്' ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'പരിണയം

പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ ഉടമസ്ഥതയിലുള്ള അഹ വീഡിയോയിലൂടെയാണ് (Aha Video) ഇത്തരം ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. 

വരനെ ആവശ്യമുണ്ട്' ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'പരിണയം

ഹൈദരാബാദ്: സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന്റെ റീമേക്ക് എത്തി. 'പരിണയം' എന്നാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്റെ ടൈറ്റില്‍.

ഒടിടി പ്ലാറ്റ്ഫോമുകളിൽ മലയാള സിനിമകളുടെ തെലുങ്ക് പതിപ്പിന് പ്രിയരേറെയാണ്. മലയാള സിനിമകളുടെ ഹിന്ദി ഡബ്ബിംഗ് പതിപ്പുകള്‍ മിക്കവാറും യുട്യൂബിലാണ് റിലീസ് ചെയ്യാറെങ്കില്‍ തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ ഉടമസ്ഥതയിലുള്ള അഹ വീഡിയോയിലൂടെയാണ് (Aha Video) ഇത്തരം ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. 

  2020 ഫെബ്രുവരി ഏഴിനാണ് 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രം റിലീസ് ചെയ്തത്. സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍റെ അരങ്ങേറ്റചിത്രമായിരുന്നു ഇത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ സ്ക്രീനിലേക്ക് സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ് മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
  
 റിട്ട. മേജര്‍ ഉണ്ണികൃഷ്‍ണന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിച്ചത്. മകള്‍ക്കൊപ്പം ചെന്നൈയില്‍ താമസിക്കുന്ന നീന എന്ന കഥാപാത്രമായാണ് ശോഭന എത്തിയത്. ശോഭനയുടെ മകളായി കല്യാണിയും.