പ്രഭാസ് നായകാനെത്തുന്ന  പ്രണയചിത്രം; രാധേ ശ്യാം ജനുവരി 14  റിലീസ് ചെയ്യും

വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികയായി   പൂജ ഹെഗ്‌ഡെ എത്തുന്നു. 

പ്രഭാസ് നായകാനെത്തുന്ന  പ്രണയചിത്രം; രാധേ ശ്യാം ജനുവരി 14  റിലീസ് ചെയ്യും

തന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായകനാണ് പ്രഭാസ്. ഒരിടവേളയ്ക്കുശേഷം  താരം വീണ്ടും  റൊമാന്റിക് നായകനായെത്തുന്ന ചിത്രമാണ് രാധേ ശ്യാം. 2022 ജനുവരി 14 ന് ചിത്രം റീലീസിനെത്തും.  തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഭാസ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. 

എന്റെ പ്രണയകാവ്യം നിങ്ങളിലേക്ക് എത്തുന്നത് കാത്തിരിക്കാനാവില്ലെന്നാണ് താരം കുറിച്ചത്. പുതിയ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.

ഈവർഷം റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ചിത്രീകരണം നീണ്ടുപോയിരുന്നു.വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികയായി   പൂജ ഹെഗ്‌ഡെ എത്തുന്നു.