Monday, May 29, 2023
spot_img
HomeCrime Newsസൈബിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിൽ തെറ്റില്ല; പൊലീസിന് നിയമോപദേശം ലഭിച്ചു

സൈബിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിൽ തെറ്റില്ല; പൊലീസിന് നിയമോപദേശം ലഭിച്ചു

കൊച്ചി: അനുകൂല വിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് പറഞ്ഞ് കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസിന് നിയമോപദേശം ലഭിച്ചു. സൈബിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് നിയമോപദേശമെന്നാണ് വിവരം.

അഡ്വക്കേറ്റ് ജനറലിന്‍റെ നിർദേശപ്രകാരം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്.

അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി സംസ്ഥാന പൊലീസ് മേധാവി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക ദൂതൻ മുഖേന ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ട് ആണ് നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറലിന് കൈമാറിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗുരുതരമാണെന്ന് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശ ചെയ്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments