Sunday, April 14, 2024
HomeNewsKeralaമേരിക്കായി തെരച്ചിൽ ഊർജിതം: നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായി വിവരം

മേരിക്കായി തെരച്ചിൽ ഊർജിതം: നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായി വിവരം

തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതിമാരുടെ കുട്ടിയെ കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായി വിവരം. കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഒരാൾ മൊഴിനൽകിയതനുസരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

കുട്ടിയെ സ്കൂട്ടറിൽ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടൽ മാനേജരാണ് സ്റ്റേഷനിലെത്തി വിവരം കൈമാറിയത്. പ്രായമായ ഒരാളും യുവാവും ചേർന്ന് കുട്ടിയെ സ്കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാൾ പോലീസിൽ അറിയിച്ചത്. രാത്രി 12.30-ഓടെയായിരുന്നു കുട്ടിയെ കണ്ടതെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്.

രാത്രി 12 മണിക്ക് ഇഞ്ചക്കൽ ഭാഗത്തുവെച്ച് മഞ്ഞ സ്കൂട്ടറിൽ രണ്ടു പേർ കുട്ടിയുമായി പോകുന്നത് കണ്ടു എന്നാണ് മാനേജരുടെ മൊഴി. മുമ്പിൽ പ്രായമുള്ള ആളും പിന്നിൽ യുവാവുമാണ് ഇരുന്നതെന്നാണ് മൊഴി. ഹമ്പിന്റെ ഭാഗത്ത് സ്കൂട്ടർ വേഗത കുറച്ചു. അതുകൊണ്ടാണ് കൃത്യമായി ഇവരെ കാണാൻ സാധിച്ചതെന്നും ഇയാൾ പറയുന്നു. പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓൾ സെയിന്റ്സ് കോളേജിന് തൊട്ടുമുമ്പുള്ള പ്രദേശത്തായിരുന്നു കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കുട്ടിയെ കാണാതായതിന്റെ സമീപത്തുനിന്ന് രാത്രി പന്ത്രണ്ടിന് രണ്ടുപേർ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയതായും റിപ്പോർട്ടുകളുണ്ട്. കുട്ടിയുടെ രക്ഷിതാക്കളും കുട്ടിയുടെ സഹോദരനും നൽകിയ മൊഴി സാധൂകരിക്കുന്ന തരത്തിലുള്ള വിവരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

കുട്ടിയെ കാണാതായിട്ട് 13 മണിക്കൂർ പിന്നിടുമ്പോഴാണ് ഈ വെളിപ്പെടുത്തൽ. ഓൾ സെയിന്റ്സ് കോളേജിന്റെ മുന്നിൽ നിന്ന് കൊല്ലം, കഴക്കൂട്ടം അടക്കമുള്ള സ്ഥലങ്ങ ളിലേക്ക് പോകാം. അതിനാൽത്തന്നെ വിപുലമായ അന്വേഷണമാണ് നടത്തുന്നത്. ഹൈദരാബാദ് എൽപി നഗർ സ്വദേശികളായ അമർദീപ്- റബീന ദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടിക്കൊണ്ടുപോയത്.

‘രാത്രി ഉറങ്ങുകയായിരുന്നു. പന്ത്രണ്ട് മണിക്ക് എഴുന്നേറ്റ് നോക്കുമ്പോൾ കുട്ടിയെ കാണാനില്ല. നാല് കുട്ടികളാണ്. ഒരു പെൺകുട്ടിയേ ഉള്ളൂ. എന്റെ കുഞ്ഞിനെ കണ്ടുപിടിച്ചുതരൂ.’- ദമ്പതികൾ പറഞ്ഞു. അതേസമയം, നിലവിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. തെരുവോരങ്ങളിൽ കച്ചവടം നടത്തുന്ന കുട്ടിയുടെ രക്ഷിതാക്കൾ കഴിഞ്ഞ മാസം അവസാനമാണ് തിരുവനന്തപുരത്ത് എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments