പി സി ചാക്കോയുടെ രാജിക്ക് പിന്നാലെ എന്‍ സി പി കേരള ഘടകം അധ്യക്ഷനായി തോമസ് കെ തോമസിനെ തിരഞ്ഞെടുത്തു. മുംബൈയിൽ ശരദ് പവാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചക്കൊടുവിലാണ് തീരുമാനം. അതെ സമയം കേരളത്തിലെ പ്രാദേശിക നേതാക്കളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ഔദ്യോദിക പ്രഖ്യാപനം. ഇതിനായി ഒരു നിരീക്ഷകനെ നിയോഗിക്കുവാനും തീരുമാനമായി.
പി സി ചാക്കോയുടെ രാജി വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് എ കെ ശശീന്ദ്രന്‍ ശരത് പവാറിന് ഇമെയില്‍ സന്ദേശം അയച്ചിരുന്നു. പി സി ചാക്കോ താത്പര്യമുളള പേരുകള്‍ നിര്‍ദേശിക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് തോമസ് കെ തോമസിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് ശശീന്ദ്രന്‍ മെയില്‍ അയച്ചത്.
തുടർന്നാണ് കേരളത്തിലെ മൂന്ന് പ്രമുഖ നേതാക്കളെയും ശരദ് പവാർ മുംബൈയിലേക്ക് വിളിച്ച് പ്രതിസന്ധി ചർച്ച ചെയ്തത്. എ കെ ശശീന്ദ്രൻ മന്ത്രിയായിരിക്കെ തോമസ് കെ തോമസിനെ അധ്യക്ഷ സ്ഥാനം ഏൽപ്പിക്കണമെന്ന നിർദ്ദേശം ഉയർന്നതോടെയാണ് ശരദ് പവാർ അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ പ്രഖ്യാപനത്തിന് മുൻപ് ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ കൂടി ഉറപ്പാക്കണമെന്ന നിർദ്ദേശത്തോട് കൂടിയാണ് പവാർ അനുമതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുക്കുന്നത് സംസ്ഥാന നേതൃത്വം വഴിയായിരിക്കണമെന്നും പവാർ ആവശ്യപ്പെട്ടു. ഇതിനായി കേരളത്തിലേക്ക് പാർട്ടിയുടെ ഒരു നിരീക്ഷകനെ അയക്കുവാനാണ് തീരുമാനം. ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തുടർന്ന് ഈ മാസം 25ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത് .
മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെയാണ് ചാക്കോ പുറത്താകുന്നത്. എന്‍ സി പിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എം എല്‍ എ നേരത്തെ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ താന്‍ സംസ്ഥാന പ്രസിഡന്റാകണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനമെന്നും നേതൃത്വത്തിനോട് തോമസ് അറിയിച്ചിരുന്നു.