എറണാകുളം മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി

പുലര്‍ച്ചെ 3.20 ഓടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്.

എറണാകുളം മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 3.20 ഓടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്.

എറണാകുളത്തെ വസ്ത്രനിര്‍മാണശാലയില്‍ ജോലിക്കെത്തിച്ച ഇവരെ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് മഹിളാ മന്ദിരത്തിലെത്തിച്ചത്. രണ്ടാം നിലയിലെ ഇരുമ്ബ് വേലിയില്‍ സാരികെട്ടി ഭിത്തിയില്‍ ചവിട്ടി താഴെയെത്തിയ ശേഷം ഗെയിറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് മഹിളാ മന്ദിരത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.