പെരുമ്പാവൂരില്‍ മല്‍സരം കനക്കും,

നിലവിലുള്ള എം.എല്‍.എയായ എല്‍ദോസ് കുന്നപ്പിള്ളിയെ നേരിടുന്നത് എല്‍.ഡി.എഫിന്‍റെ ബാബു ജോസഫാണ്.

പെരുമ്പാവൂരില്‍ മല്‍സരം കനക്കും,

ഇക്കുറി പെരുമ്പാവൂർ നിയോജകമണ്ഡലത്തില്‍ കനത്ത പോരാട്ടം നടക്കുമെന്നുറപ്പായി. നിലവിലുള്ള എം.എല്‍.എയായ എല്‍ദോസ് കുന്നപ്പിള്ളിയെ നേരിടുന്നത് എല്‍.ഡി.എഫിന്‍റെ ബാബു ജോസഫാണ്. ബി.ജെ.പിയുടെ സ്ഥാനാർത്ഥിയെ ഇനിയും പ്രഖ്യാപിക്കാനിരിക്കെ എല്‍ദോസും ബാബു ജോസഫും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പെരുമ്പാവൂർ സ്വദേശിയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എറണാകുളം ജില്ലാ പ്രസിഡന്‍റുമായ ബാബു ജോസഫ് മണ്ഡലത്തില്‍ സുപരിചിതനാണ്.

നമ്മുടെ ബാബുച്ചേട്ടന്‍ എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിലെ ടാഗ് ലൈന്‍. 1991 ല്‍ ആദ്യ ജില്ലാ കൌണ്‍സിലില്‍ കൂവപ്പടി ഡിവിഷനില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ബാബു ജോസഫ് ജില്ലാ പഞ്ചായത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയർമാനായും കൂവപ്പടി പഞ്ചായത്ത് പ്രസിഡന്‍റായും ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാനായുമൊക്കെ പ്രവർത്തിച്ച ബാബു ജോസഫ് എത്തിയതോടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് പ്രവർത്തകർ. ചിത്ര സുകുമാരനാണ് ട്വന്‍റിട്വന്‍റി സ്ഥാനാർത്ഥി.