Wednesday, March 22, 2023
spot_img
HomeEntertainmentവിജയ് ദേവരകൊണ്ടയ്ക്കും പുഷ്പ നിർമാതാവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ടിനു പാപ്പച്ചൻ

വിജയ് ദേവരകൊണ്ടയ്ക്കും പുഷ്പ നിർമാതാവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ടിനു പാപ്പച്ചൻ

ലിജോ പെല്ലിശ്ശേരി സ്കൂളിൽ നിന്നും വന്ന് രണ്ട് ചിത്രങ്ങളിലൂടെ സംവിധായകനായി തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ടിനു പാപ്പച്ചൻ. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നിവയാണ് അദ്ദേഹത്തിന്‍റെ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇവ രണ്ടും വമ്പൻ വിജയങ്ങളായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി ജോയ് മാത്യു തിരക്കഥയെഴുതി ടിനു സംവിധാനം ചെയ്ത് എത്തുന്ന ചാവേർ എന്ന ചിത്രമാണ് ഏറ്റവും പുതിയത്. സ്വതന്ത്ര സംവിധായകനായ ശേഷവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട് ടിനു പാപ്പച്ചൻ. ലിജോ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലും ടിനു ഉണ്ട്. ഇപ്പോഴിതാ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രമാണ് സിനിമാപ്രേമികൾക്കിടയിൽ തരംഗമാകുന്നത്.

തെലുങ്ക് സിനിമ പുഷ്പ ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ച പ്രശസ്ത തെലുങ്ക് നിർമ്മാതാവ് നവീൻ യെർനേനിക്കും വിജയ് ദേവരകൊണ്ടയ്ക്കും ഒപ്പമുള്ള ചിത്രമാണ് ടിനു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. ടിനു പാപ്പച്ചന്‍റെ സിനിമകളെ ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാള സിനിമാ പ്രേമികളും വിജയ് ദേവരകൊണ്ട ആരാധകരും ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന്‍റെ അര്‍ഥം എന്തായിരിക്കുമെന്ന വിവിധ സാധ്യതകളാണ് പലരും മുന്നോട്ടുവെക്കുന്നത്. മലൈക്കോട്ടൈ വാലിബാനിൽ ഇന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. മോഹൻ ലാലിന്‍റെ ചിത്രത്തിൽ വിജയ് ദേവരകൊണ്ട അതിഥി വേഷത്തിലെത്തുമോ എന്നാണ് ഒരു വിഭാഗം സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. എന്നാൽ പുഷ്പയുടെ നിർമ്മാതാവുമൊപ്പമുള്ളതിനാൽ വിജയ് ദേവരകൊണ്ടയെ നായകനാക്കി ടിനു പാപ്പച്ചൻ ചിത്രം നിർമ്മിക്കുമോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്. കുഞ്ചാക്കോ ബോബനും ജസ്റ്റിൻ വർഗീസും ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments