തക്കാളി ജ്യൂസ് കഴിച്ചോളു; രക്ത സമ്മർദ്ദം കുറയും.

വീട്ടിൽ തന്നെ തക്കാളി ജ്യൂസ് എളുപ്പത്തിൽ തയ്യാറാക്കാം. അതും രുചികരമായി തന്നെ ഒപ്പം ആരോഗ്യവും ശ്രദ്ധിക്കാം

തക്കാളി ജ്യൂസ് കഴിച്ചോളു; രക്ത സമ്മർദ്ദം കുറയും.

നമ്മുടെ അടുക്കളകളിൽ സുലഭമായി കാണുന്ന ഒന്നാണ് തക്കാളി.കറികളിൽ രുചികൂട്ടാൻ മാത്രമല്ല കുറച്ചൊക്കെ ആരോഗ്യ പരിപാലനത്തിലും തക്കാളി ഉപയോഗിക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. രക്ത സമ്മർദ്ദമെന്ന അപകടകരമായ അവസ്ഥയെ പ്രതിരോധിക്കാൻ തക്കാളിയിലൂടെ കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ.

തക്കാളിയുടെ ഗുണങ്ങള്‍ കാരണം മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളുന്നു. തക്കാളി ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗുണംചെയ്യും. വീട്ടിൽ തന്നെ തക്കാളി ജ്യൂസ് എളുപ്പത്തിൽ തയ്യാറാക്കാം. അതും രുചികരമായി തന്നെ ഒപ്പം ആരോഗ്യവും ശ്രദ്ധിക്കാം.

തക്കാളി ജ്യൂസ് തയ്യാറാക്കേണ്ട വിധം ;


തക്കാളി - ചെറുത് രണ്ടെണ്ണം

ഉപ്പ് - ആവശ്യത്തിന്

കുരുമുളക് - അഞ്ച് എണ്ണം

ഐസ് ക്യൂബ് - ആവശ്യത്തിന്

നാരങ്ങാനീര് - ഒരു സ്പൂണ്‍

തക്കാളി കഷണങ്ങളാക്കി അരിഞ്ഞ് മിക്‌സറില്‍ അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളക്, ഐസ് ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിക്കുക. ജ്യൂസ് പതഞ്ഞുവരുമ്ബോള്‍ ഗ്ലാസിലേക്ക് മാറ്റാവുന്നതാണ്.