മാമ്പഴം അധികമായാൽ ആപത്ത്; മാങ്ങ കൂടുതൽ കഴിച്ചാൽ  ശ്രദ്ധിക്കുക!

മാമ്പഴം അധികമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവർക്ക് വിപരീത ഫലം ചെയ്യും.

മാമ്പഴം അധികമായാൽ ആപത്ത്; മാങ്ങ കൂടുതൽ കഴിച്ചാൽ   ശ്രദ്ധിക്കുക!


ഏറെ ഗുണഫലങ്ങളുള്ള പഴമാണ് മാമ്പഴം. കേരളത്തിൽ മാമ്പഴം ഏറ്റവും കൂടുതൽ കിട്ടുന്ന സമയം കൂടിയാണ്. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന പഴഞ്ചൊല്ല് മാമ്പഴത്തിന്റെ കാര്യത്തിലും ബാധകമാണ്. മാങ്ങ അധികം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. 

മാമ്പഴം അധികമായി കഴിച്ചാലുണ്ടാകുന്ന പാർശ്വ ഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം 

1. ഉയർന്ന കലോറിയും ധാരാളം സ്വാഭാവിക പഞ്ചസാര അടങ്ങിയ മാമ്പഴം അധികമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവർക്ക് വിപരീത ഫലം ചെയ്യും. മാമ്പഴം കൂടുതലായി കഴിക്കുന്നത് അമിതവണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാകും. 

2. നാരുകൾ കൂടുതലായുള്ള മാമ്പഴം അധികമായി കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും. ഉയര്‍ന്ന നാരുകള്‍ അടങ്ങിയിരിക്കുന്ന ഏതൊരു പഴവും വയറിളക്കത്തിന് കാരണമാകും. 

3. പഞ്ചസാര കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾ മാമ്പഴം കൂടുതൽ കഴിക്കുന്നത് നല്ലതല്ല. പ്രമേഹ രോഗികൾ മാമ്പഴം കഴിക്കുന്നതിന് ഡോക്ടറുടെ നിർദേശം സ്വീകരിക്കണം. 

4.  ഫ്രക്ടോസ് കൂടുതൽ അടങ്ങിയിരിക്കുന്ന മാങ്ങ അധികമായി കഴിക്കുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും.  ശരീരഭാരം, മറ്റ് ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. 

5. മാമ്പഴം കൂടുതലായി കഴിക്കുന്നത് അനാഫൈലക്റ്റിക് ആഘാതം ഉണ്ടാകാനിടയാക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ ഓക്കാനം, ഛര്‍ദ്ദി, ഞെട്ടല്‍, അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകും.