ടൂള്‍ കിറ്റ് കേസ്; ശാന്തനു മുലുകിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ടൂള്‍ കിറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ശാന്തനുവിനെതിരേ കേസെടുത്തത്.

ടൂള്‍ കിറ്റ് കേസ്; ശാന്തനു മുലുകിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഡൽഹി:  ടൂൾകിറ്റ് കേസുമായി ബന്ധപ്പെട്ട് പൂനെ എന്‍ജിനീയറായ ശാന്തനു മുലുക് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ  ഇന്ന് പരിഗണിക്കും. ഡല്‍ഹി പാട്യാല അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 

കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ടൂള്‍ കിറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ശാന്തനുവിനെതിരേ കേസെടുത്തത്.

ഫെബ്രുവരി 16ന് ബോംബെ ഹൈക്കോടതി ശാന്തനുവിന് 10 ദിവസത്തെ ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചിരുന്നു.. ഇത് അവസാനിക്കാറായ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി വീണ്ടും ഡല്‍ഹി കോടതിയെ സമീപിച്ചത്.

അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണയാണ് കേസ് പരിഗണിക്കുക. അതേസമയം കേസിലെ കേസിലെ മറ്റൊരു പ്രതിയായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.