Thursday, March 30, 2023
spot_img
HomeCrime News16 കാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡർക്ക് 7 വർഷം തടവ്; കേരളത്തിൽ ആദ്യം

16 കാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡർക്ക് 7 വർഷം തടവ്; കേരളത്തിൽ ആദ്യം

തിരുവനന്തപുരം: 16 കാരനെ പീഡിപ്പിച്ച ട്രാൻസ്ജെൻഡർക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. ചിറയിൻകീഴ് ആനത്തലവട്ടം എൽ.പി.എസിന് സമീപം സഞ്ജു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ഇത്തരത്തിലൊരു കേസിൽ ശിക്ഷിക്കപ്പെടുന്നത്.

2016 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് പ്രതി കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

പീഡനത്തിൽ ഭയന്ന കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞില്ല. പ്രതി കുട്ടിയെ പലതവണ ഫോണിൽ വിളിച്ച് കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാൻ വിസമ്മതിച്ചു. ഫോണിലൂടെ നിരന്തരം സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോണിൽ സംസാരിക്കുമ്പോൾ കുട്ടി പലപ്പോഴും ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ പ്രതി ഫേസ്ബുക്ക് മെസഞ്ചർ വഴി സന്ദേശങ്ങൾ അയച്ചു. സന്ദേശങ്ങൾ കണ്ട അമ്മ പ്രതിക്ക് മറുപടി അയയ്ക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസിന്‍റെ നിർദ്ദേശപ്രകാരം പ്രതിയെ സന്ദേശങ്ങൾ അയച്ച് തമ്പാനൂരിൽ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments