Wednesday, February 8, 2023
spot_img
HomeNewsKeralaഇനി മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര എളുപ്പം; കെഎസ്ആർടിസി-മെട്രോ ഫീഡർ സർവീസിന് തുടക്കം

ഇനി മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര എളുപ്പം; കെഎസ്ആർടിസി-മെട്രോ ഫീഡർ സർവീസിന് തുടക്കം

കൊച്ചി: കെഎംആർഎൽ ഫീഡർ ബസ് സർവീസുകൾക്ക് പുറമേ കൊച്ചിയിലെ പ്രധാനയിടങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി-മെട്രോ ഫീഡർ സർവീസ്. എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ടൗൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൗകര്യം ലഭ്യമാകുന്നത്. നേവൽ ബേസ്, ഷിപ്പ് യാർഡ്, മേനക ഹൈക്കോടതി, ബോട്ട് ജെട്ടി, കലൂർ തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. രാവിലെ 6.30 മുതൽ വൈകിട്ട് 7 വരെ തോപ്പുംപടി ഭാഗത്തേക്കും ബാനർജി റോഡ് ഭാഗത്തേക്കും 15 മിനിറ്റ് ഇടവിട്ടാണ് സർവീസ് നടത്തുക.

നിലവിൽ കൊച്ചി മെട്രോയുടെ ആറ് എ.സി ഫീഡർ ബസുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത്. ആലുവ സ്റ്റേഷനിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും അരമണിക്കൂർ ഇടവിട്ട് ഫീഡർ ബസ് സർവീസ് നടത്തുന്നുണ്ട്. പറവൂരിൽ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷൻ വഴിയും പെരുമ്പാവൂരിൽ നിന്ന് ആലുവ സ്റ്റേഷനിലേക്കും അങ്കമാലിയിൽ നിന്ന് ആലുവ മെട്രോ സ്റ്റേഷൻ വഴി ഇൻഫോപാർക്ക് വരെയും ഫീഡർ ബസ് സൗകര്യം ലഭ്യമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments