Monday, May 29, 2023
spot_img
HomeNewsKeralaസംസ്ഥാനത്ത് സാങ്കേതിക തകരാർ മൂലം ട്രഷറി പ്രവർത്തനം താറുമാറായി; നിരവധി സേവനങ്ങൾ തടസപ്പെട്ടു

സംസ്ഥാനത്ത് സാങ്കേതിക തകരാർ മൂലം ട്രഷറി പ്രവർത്തനം താറുമാറായി; നിരവധി സേവനങ്ങൾ തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ താറുമാറായി. രാവിലെ 11.30 മുതൽ സാങ്കേതിക തകരാർ മൂലം ട്രഷറികളിലെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ശമ്പള വിതരണം ഉൾപ്പടെ നിരവധി സേവനങ്ങൾ തടസപ്പെട്ടു. ഡാറ്റാബേസിലെയും സെർവറിലെയും തകരാർ മൂലമാണ് സേവനങ്ങൾ തടസ്സപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു.

നേരത്തെ ശമ്പള വിതരണ ദിവസങ്ങളിൽ ട്രഷറിയുടെ പ്രവർത്തനം തടസപ്പെട്ടിരുന്നു. സെർവർ തകരാറിലാണെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്ന് സെർവർ മാറ്റിസ്ഥാപിച്ചു. അതിനുശേഷം ഇതാദ്യമായാണ് ഒരു തടസ്സം ഉണ്ടാകുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments