Thursday, March 30, 2023
spot_img
HomeNewsNationalത്രിപുര സ്ഥാനാർത്ഥി പ്രഖ്യാപനം; കോൺഗ്രസ്സിലും ബിജെപിയിലും സംഘർഷം

ത്രിപുര സ്ഥാനാർത്ഥി പ്രഖ്യാപനം; കോൺഗ്രസ്സിലും ബിജെപിയിലും സംഘർഷം

അഗർത്തല: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപിയിലും കോൺഗ്രസിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ധർമനഗറിൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. ബഗ്ബാസയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് തീയിട്ട് കത്തിച്ചു. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയാണ് സംഘർഷത്തിന് കാരണം.

സീറ്റ് കിട്ടാത്ത നേതാക്കളുടെ അനുയായികളാണ് അക്രമത്തിന് പിന്നിൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസും സിപിഎമ്മും അക്രമ സാഹചര്യം മുന്നിൽ കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിരുന്നു. സംഘർഷത്തിൽ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ആവശ്യം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments