Sunday, June 4, 2023
spot_img
HomeNewsInternationalപ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് ചരിത്ര വിജയം നേടും: എലോൺ മസ്ക്

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് ചരിത്ര വിജയം നേടും: എലോൺ മസ്ക്

ന്യൂയോർക്: വരുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചരിത്ര വിജയം നേടുമെന്ന പ്രഖ്യാപനവുമായി എലോൺ മസ്ക്. ട്രംപിനെ അടുത്തയാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു മസ്ക്. അറസ്റ്റ് ചെയ്താൽ ട്രംപ് തീർച്ചയായും തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം കരസ്ഥമാക്കുമെന്ന് മസ്ക് ട്വീറ്റ് ചെയ്തു.

തന്നെ ജയിലിലടയ്ക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു. നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കണമെന്നും ട്രംപ് കുറിച്ചു.

മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതെന്ന് ട്രംപ് വ്യക്തമാക്കി. തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ പകപോക്കലാണെന്നും ട്രംപ് ആരോപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments