Wednesday, February 8, 2023
spot_img
HomeNewsKeralaസുനാമി ഇറച്ചി പിടികൂടിയ സംഭവം; വാങ്ങിയത് പഴകിയതെന്ന് അറിഞ്ഞുകൊണ്ടെന്ന് ജുനൈസ്

സുനാമി ഇറച്ചി പിടികൂടിയ സംഭവം; വാങ്ങിയത് പഴകിയതെന്ന് അറിഞ്ഞുകൊണ്ടെന്ന് ജുനൈസ്

കൊച്ചി: കളമശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജുനൈസിന്‍റെ സഹായി മണ്ണാർക്കാട് സ്വദേശി നിസാബാണ് അറസ്റ്റിലായത്. ഇറച്ചി പഴയതാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് കൊണ്ടുവന്ന് സൂക്ഷിച്ചതെന്നാണ് ജുനൈസിന്‍റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തി.

വീട്ടിൽ നിന്ന് പിടിച്ചെടുത്ത ബില്ലുകളുള്ള കടകളുമായി ഇടപാടുകൾ നടന്നിട്ടുണ്ട്. കുറഞ്ഞ വിലയ്ക്കാണ് ഇറച്ചി നൽകിയത്. തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചി കൊണ്ടുവന്നതെന്നും ജുനൈസ് പൊലീസിനോട് പറഞ്ഞു. ജുനൈസിനെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കും.

കളമശ്ശേരിയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 49 ഹോട്ടലുകളുടെ ബില്ലുകൾ നഗരസഭയ്ക്ക് ലഭിച്ചു. ഇവർക്കൊപ്പം പൊലീസ് നടത്തിയ പരിശോധനയിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തു. ജുനൈസ് മലപ്പുറത്ത് നിന്നാണ് പിടിയിലായത്. സുനാമി ഇറച്ചി റാക്കറ്റിലെത്താനുള്ള പ്രധാന കണ്ണി കൂടിയാണ് ജുനൈസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments