പസിഫിക് സമുദ്രത്തില്‍ ഭൂചലനം;ന്യൂസീലന്‍ഡിന് സൂനാമി മുന്നറിയിപ്പ്

റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി

പസിഫിക് സമുദ്രത്തില്‍ ഭൂചലനം;ന്യൂസീലന്‍ഡിന് സൂനാമി മുന്നറിയിപ്പ്

വെല്ലിങ്ടൻ ∙ പസിഫിക് സമുദ്രത്തില്‍ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നു ന്യൂസീലന്‍ഡ് ഉള്‍പ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളില്‍ സൂനാമി മുന്നറിയിപ്പ്. ലോയൽറ്റി ഐലൻഡിന് തെക്കുകിഴക്കായാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു യുഎസ് ജിയോളജിക്കൽ ഏജൻസി അറിയിച്ചു.ബുധനാഴ്ച രാത്രിയോടെയുണ്ടായ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുള്ള സൂനാമി വന്നേക്കാമെന്നാണു മുന്നറിയിപ്പ്.