Monday, May 29, 2023
spot_img
HomeNewsInternationalതുർക്കി സിറിയ ഭൂചലനം; മരണം 12000 കടന്നു, വില്ലനായി പ്രതികൂല കാലാവസ്ഥ

തുർക്കി സിറിയ ഭൂചലനം; മരണം 12000 കടന്നു, വില്ലനായി പ്രതികൂല കാലാവസ്ഥ

തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 12,000 കടന്നു. തുടർ ചലനം, കനത്ത മഴ, മഞ്ഞുവീഴ്ച എന്നിവ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിനു ആളുകൾ ചികിത്സ കിട്ടാതെ ദുരിതത്തിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഭൂചലനത്തെ തുടർന്ന് 62 മണിക്കൂറിലധികം നിരവധി പേർ കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ കുടുങ്ങികിടന്നു. കോൺക്രീറ്റിന്‍റെ വലിയ പാളികൾ പലരുടെയും പുറത്ത് വീണു. വലിയ ശബ്ദത്തോടെ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ പതിനായിരത്തിലധികം പേർ കുടുങ്ങി.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുരന്തബാധിത പ്രദേശത്തേക്ക് വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ എത്തിക്കുന്നതിനുള്ള മാർഗങ്ങൾ അടയുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സഹായത്തിനായുള്ള മുറവിളികൾ ഉയരുമ്പോൾ, രക്ഷാ ഉപകരണങ്ങളുടെ കുറവും വലുതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments