Wednesday, March 22, 2023
spot_img
HomeNewsKeralaയുഎപിഎ കേസ്: എൻഐഎയുടെ ആവശ്യം കോടതി തള്ളി, അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല

യുഎപിഎ കേസ്: എൻഐഎയുടെ ആവശ്യം കോടതി തള്ളി, അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎയ്ക്ക് തിരിച്ചടി. അലൻ ശുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം എൻഐഎ കോടതി തള്ളി. അലൻ ശുഹൈബ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

അലൻ ശുഹൈബ് സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്യുന്നുണ്ടെന്നും ഇവയ്ക്കെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് എൻഐഎ ശ്രമിച്ചത്. എന്നാൽ ഇതൊന്നും അലൻ എഴുതിയ പോസ്റ്റുകളല്ലെന്നും ആ രീതിയിൽ ജാമ്യം റദ്ദാക്കാനാവില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments