എം.എം. മണിയോട് തോറ്റു: മൊട്ടയടിച്ച് ആഗസ്തി വാക്കുപാലിച്ചു

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് ദയനീയമായി പരാജയപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു.

എം.എം. മണിയോട് തോറ്റു: മൊട്ടയടിച്ച് ആഗസ്തി വാക്കുപാലിച്ചു

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് ദയനീയമായി പരാജയപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.