കൊവിഷീല്‍ഡിനെ അംഗീകരിച്ച് ബ്രിട്ടന്‍: അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല

ണ്ട് ഡോസ് കൊവിഷീല്‍ഡ് എടുത്തവര്‍ക്കും പത്ത് ദിവസം ക്വാറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശം യുകെ പിന്‍വലിച്ചു.

കൊവിഷീല്‍ഡിനെ അംഗീകരിച്ച് ബ്രിട്ടന്‍: അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല

ന്യൂഡല്‍ഹി: രണ്ട് ഡോസ് കൊവിഷീല്‍ഡ് എടുത്തവര്‍ക്കും പത്ത് ദിവസം ക്വാറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശം യുകെ പിന്‍വലിച്ചു. എന്നാല്‍ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല. ഇനി രണ്ട് ഡോസ് കൊവിഷീല്‍ഡ് എടുത്തവര്‍ക്ക് യുകെയിലേക്ക് യാത്ര ചെയ്യാം. ആസ്ട്രസെനകയുമായി സഹകരിച്ചു നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നുവെന്നുണ്ടെന്നാണ് ബ്രിട്ടന്റെ വിശദീകരണം. ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണെന്ന് യുകെ ഹൈക്കമ്മീഷണർ വ്യക്തമാക്കി.

ഇന്ത്യ നല്‍കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്. യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂ എന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. 

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ യുകെയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോവിഷീല്‍ഡ് വാക്‌സിന്റെ കാര്യത്തില്‍ യുകെ ചെറിയ തോതില്‍ നിലപാട് മാറ്റം വരുത്തിയത്. എന്നാല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കിയേക്കില്ലെന്നാണ് വിവരം.

ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്‌സിനെടുത്തവര്‍ രാജ്യത്തെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്ന നിര്‍ദ്ദേശം ബ്രിട്ടന്‍ പുറപ്പെടു  വിച്ചിരുന്നു. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും ബ്രിട്ടന്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.