Monday, May 29, 2023
spot_img
HomeNRIകുവൈത്തിൽ അസ്ഥിര കാലാവസ്ഥ തുടരും; കാറ്റ്, ഇടിമിന്നൽ, ആലിപ്പഴം എന്നിവയ്ക്ക് സാധ്യത

കുവൈത്തിൽ അസ്ഥിര കാലാവസ്ഥ തുടരും; കാറ്റ്, ഇടിമിന്നൽ, ആലിപ്പഴം എന്നിവയ്ക്ക് സാധ്യത

ഒരു സീസണിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ് രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമെന്ന് അൽ-ഉജൈരി സയന്‍റിഫിക് സെന്‍റർ. ഋതുക്കളുടെ മാറ്റം ഉയർന്ന വ്യതിയാനമുള്ള കാറ്റ്, ഇടിമിന്നൽ, ആലിപ്പഴം എന്നിവയ്ക്ക് കാരണമാകുന്നു. ‘സബ്ഖ് അൽ-സരായത്ത്’, ‘അൽ-സരായത്ത്’ സീസണുകൾ ഏപ്രിൽ 2 ന് അവസാനിക്കും. ‘അൽ-ഹമീം’ സീസണും ‘തറാൻ’ സീസണും തമ്മിലുള്ള ഓവർലാപ്പിന്‍റെ ഫലമായാണ് ഈ പ്രതിഭാസങ്ങൾ.

ഇത് നിരന്തരം മാറുന്ന കാലാവസ്ഥയ്ക്ക് കാരണമാകുന്നു. സരയത്ത് “അൽ-തരാൻ” സീസണിൻ്റെ ഒരു സവിശേഷതയാണ്. കാറ്റിന്‍റെ വേഗതയിലും ദിശയിലും തുടർച്ചയായ മാറ്റങ്ങൾക്ക് പേരുകേട്ട അൽ-തരാൻ സീസണിലെ കാലാവസ്ഥ പ്രവചിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്. താപനിലയിലെ വലിയ വ്യതിയാനങ്ങളും സീസണിന്‍റെ സവിശേഷതയാണ്. റമദാനിന്‍റെ രണ്ടാം പകുതിയിലുടനീളം അസ്ഥിരമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments