റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ  ഉടൻ രാജ്യം വിടണം; മുന്നറിയിപ്പുമായി അമേരിക്ക

അടിയന്തര ഘട്ടം വന്നാൽ എല്ലാവരേയും ഒരുപോലെ  സഹായിക്കാൻ എംബസിക്ക് കഴിഞ്ഞെന്നുവരില്ല. അതിനാലാണ് പൗരൻമാരോട് രാജ്യം വിടാൻ ആവശ്യപ്പെടുന്നതെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു.

റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ  ഉടൻ രാജ്യം വിടണം; മുന്നറിയിപ്പുമായി അമേരിക്ക

വാഷിംങ്ടൺ; റഷ്യയിലുള്ള അമേരിക്കാൻ പൗരൻമാർക്ക് ഉടൻ രാജ്യം വിടണമെന്ന് മുന്നറിയിപ്പു നൽകി അമേരിക്ക. റഷ്യൽ സർക്കാരിനു കീഴിൽ അമേരിക്കൻ പൗരൻമാർ അകാരണമായി പീഢനത്തിനിരയാകുന്നു, അത് കൂടുതൽ ഗുരുതരാവസ്ഥയിൽ എത്തുവാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ വിശദീകരണം. 

അടിയന്തര ഘട്ടം വന്നാൽ എല്ലാവരേയും ഒരുപോലെ  സഹായിക്കാൻ എംബസിക്ക് കഴിഞ്ഞെന്നുവരില്ല. അതിനാലാണ് പൗരൻമാരോട് രാജ്യം വിടാൻ ആവശ്യപ്പെടുന്നതെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു.നേരത്തെ കാനഡയും പൗരന്മാരോട് റഷ്യ വിടാൻ നിർദേശിച്ചിരുന്നു.

അതേ സമയം യുദ്ധത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് റഷ്യ. മറ്റു രാജ്യങ്ങളുടെ ഇടപെലുകൾക്ക് പോലും കാര്യമായ പരിഗണന നൽകുന്നില്ല.റഷ്യയ്ക്ക്  എതിരായ ഉപരോധങ്ങൾ യുദ്ധപ്രഖ്യാപനത്തിന് തുല്യമെന്ന് വ്ലാദിമിർ പുടിൻ പറഞ്ഞു.